പാലാ: ഇല്ലിക്കൽ കല്ലിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മാണി സി കാപ്പൻ എം എൽ എ സമർപ്പിച്ച പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം. സുരക്ഷാ സംവീധാനങ്ങൾ നടപ്പാക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് അൻപത് ലക്ഷം രൂപ അനുവദിച്ചു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഇല്ലിക്കൽ കല്ലിൽ നടപ്പാത, ഫെൻസിങ്, ഹാൻഡ് റെയിൽ തുടങ്ങിയവ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടപടിക്രമങ്ങൾക്കു തുടക്കമായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇല്ലിക്കൽ കല്ലിൻ്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.


